ഇ.ഡി.ക്കെതിരെ ബിനീഷ് കോടിയേരി, ചെയ്യാത്ത കാര്യങ്ങൾ ചെയ്തു എന്നു പറയാൻ നിർബന്ധിക്കുന്നുവെന്ന് ബിനീഷ്

ബംഗളുരു: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെതിരെ ബിനീഷ് കോടിയേരി. ചെയ്യാത്ത കാര്യങ്ങൾ ചെയ്തു എന്നു പറയാൻ ഇ ഡി ഉദ്യോഗസ്ഥർ നിർബന്ധിക്കുകയാണെന്ന് ബിനീഷ് ആരോപിച്ചു.

01/11/20 ഞായറാഴ്ച വൈകിട്ട് ബംഗളുരുവിലെ ആശുപത്രിയിൽ വച്ച് മാധ്യമങ്ങളോടാണ് ബിനീഷ് ഇക്കാര്യം പറഞ്ഞത്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡിയിലുള്ള ബിനീഷിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഞായറാഴ്ച വൈകിട്ടാണ് ആശുപത്രിയിൽ എത്തിച്ചത്.

Share
അഭിപ്രായം എഴുതാം