കൊണ്ടോട്ടി: കരിപ്പൂരിലെ എയര്‍ ഇന്ത്യഎക്‌സ്പ്രസ് വിമാനാപകടത്തില്‍ 660 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണിത്. ആഗോള ഇന്‍ഷു റന്‍സ് കമ്പനികളും ഇന്ത്യന്‍ കമ്പനികളും ചേര്‍ന്നാണ് തുക നല്‍കുക. പൊതുമേഖല സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് 373. 83 കോടി രൂപ നല്‍കുക.
2020 ആഗസ്റ്റ് 7 നാണ് കരിപ്പൂരിലെ റണ്‍വേയില്‍ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ദുരന്തം വിതച്ചത്. 89 ദശലക്ഷം ഡോളറാണ് കമ്പനികള്‍ കണക്കാക്കിയ നഷ്ടം. ഇതില്‍ 38 ദശലക്ഷം ഡോളര്‍ യാത്രക്കാര്‍ക്ക് നഷ്ട പരിഹാരം നല്‍കുകയും, 51 ദശലക്ഷം ഡോളര്‍ വിമാനത്തിന് സംഭവിച്ച നഷ്ടം നികത്താന്‍ നല്‍കുകയും ചെയ്യുമെന്നാണ് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി പറയുന്നത്.