തൃശൂര്‍: അയ്യന്തോളില്‍ വക്കീല്‍ ഓഫിസ് മുറ്റത്തുനിന്ന് സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. പാവറട്ടി സ്വദേശികളായ തെരുവത്ത് വീട്ടില്‍ ഫംസീര് (32), പാവറട്ടി നാലകത്ത് വീട്ടില്‍ റാഫി (33) എന്നിവരാണ് അറസ്റ്റിലായത്. 2020 ആഗസ്റ്റ് 29നായിരുന്നു കവര്‍ച്ച നടത്തിയത്.
ഇരുവരും ബസില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്. പൊലീസിനെ കണ്ട് റാഫി പുഴക്കല്‍ പാടം വഴി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
വെസ്റ്റ് പൊലീസ് എസ്.ഐ കെ.സി. ബൈജുവിെന്റ നേതൃത്വത്തില്‍ എ.എസ്.ഐ ബെന്നി, സീനിയര്‍ സി.പി.ഒമാരായ, ഷെല്ലര്‍, അരുണ്‍ഘോഷ്, സി.പി.ഒ അഭീഷ് ആന്റണി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.