കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ദുരുപയോഗം ചെയ്യുന്നു -എസ്.രാമചന്ദ്രൻ പിള്ള

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള.

ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് ബി ജെപി നേതാക്കളാണ്.
അന്വേഷണ വിവരം അവർക്ക് അപ്പപ്പോൾ ചോർന്നു കിട്ടുന്നുണ്ട്. ഇത് ജനാധിപത്യ വ്യവസ്ഥിതിയെ അപകടത്തിലാക്കുന്ന സമീപനമാണ് എന്നും മുതിർന്ന സി പി എം നേതാവ് എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു.ഇതിനെ പറ്റി പൊതു ജനത്തെ ബോധവത്ക്കരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ. നേതാക്കളുടെ മക്കൾ കുറ്റം ചെയ്താൽ സംരക്ഷിക്കാൻ പാർട്ടി തയാറല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കുറ്റം ചെയ്ത ആളെ സംരക്ഷിക്കില്ലെന്നും വ്യക്തമാക്കി. സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് എതിരെ ഒരാക്ഷേപവും ഇല്ല എന്നും പിബി അംഗം നിലപാട് വ്യക്തമാക്കി.

ഉദ്യോഗസ്ഥരുടെ തെറ്റ് വ്യക്തമായാൽ ഉടനെ അവരെ ഒഴിവാക്കുന്നതിൽ വിട്ടുവീഴ്ചയില്ല.ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് ഉള്ളത് പോലുള്ള ഉത്തരവാദിത്തം ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കുമുണ്ട് .
എം. ശിവശങ്കർ ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ്. ആളുകളെ ചുഴിഞ്ഞു നോക്കാൻ പറ്റില്ല.എന്നാൽ തെറ്റ് കണ്ടെത്തിയപ്പോള്‍ തന്നെ നടപടി എടുത്തു ഒഴിവാക്കുകയാണ് ചെയ്തത് എന്നും അദ്ദേഹം വിശദമാക്കി

Share
അഭിപ്രായം എഴുതാം