റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുജറാത്തില്‍ മൃതദേഹത്തിനോടും ജാതിവിവേചനം: ദലിതര്‍ക്ക് ശ്മശാനം തുറന്ന് കൊടുക്കാത്ത ഗ്രാമവികസന സമിതി തലവന്‍ കസ്റ്റഡിയില്‍

October 31, 2020 - 9:54 am

ആനന്ദ്: ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ മൃതദേഹം സംസ്‌ക്കരിക്കാന്‍ ദലിതര്‍ക്ക് ശ്മശാനം തുറന്ന് കൊടുക്കാത്ത ഗ്രാമവികസന സമിതി തലവന്‍ കസ്റ്റഡിയില്‍.സിസ്വ ഗ്രാമത്തിലാണ് സംഭവം. മരിച്ച ഭിഖഭായ് രോഹിതിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി കുടുംബം എത്തിയപ്പോഴാണ് ഗ്രാമവികസന സമിതി തലവന്‍ നരേന്ദ്ര പട്ടേല്‍ ശ്മശാനത്തിന്റെ താക്കോല്‍ നല്‍കാന്‍ വിസമ്മതിച്ചത്. ദലിതര്‍ക്ക് ഗ്രാമത്തില്‍ പ്രത്യേക ശ്മശാനമുണ്ടെന്നായിരുന്നു പട്ടേലിന്റെ വാദം. എന്നാല്‍ മഴയെ തുടര്‍ന്ന് അവിടം ഉപയോഗിക്കാന്‍ സാധിക്കാത്ത് അവസ്ഥയിലാണെന്ന് ദലിത് കുടുംബം വ്യക്തമാക്കിയെങ്കിലും പട്ടേല്‍ അത് സമ്മതിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പോലിസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ആഴ്ചകള്‍ക്ക് മുമ്പ് ദലിത് സമുദായത്തില്‍ നിന്നുള്ള ശവസംസ്‌കാരം ഈ ശ്മശാനത്തില്‍ നടന്നിരുന്നെന്ന്‌ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആര്‍എല്‍ സോളങ്കി പറഞ്ഞു. പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) വകുപ്പ് പ്രകാരം പട്ടേലിനെതിരേ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *