റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബെൻസ്റ്റോക്സും സഞ്ജുവും തിളങ്ങി രാജസ്ഥാന് തകർപ്പൻ ജയം

October 31, 2020 - 9:41 am

അബുദാബി: തുടർചയായ ആറാം ജയം തേടി ഇറങ്ങിയ കിങ്‌സ്‌ ഇലവന്‍ പഞ്ചാബിനെ തകർത്ത് രാജസ്ഥാന്‍ റോയല്‍സ്‌. 99 റൺസ് എടുത്ത ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങ്‌ മികവിൽ 186 എന്ന സ്കോർ കുറിച്ച പഞ്ചാബിനുമേൽ അനായാസ വിജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്.

186 റണ്‍സ്‌ വിജയ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ മൂന്ന്‌ വിക്കറ്റ്‌ മാത്രം നഷ്ടപ്പെടുത്തി 15 പന്തുകള്‍ ശേഷിക്കെ ജയം പിടിച്ചു. 26 പന്തില്‍ 50 റണ്‍സ്‌ അടിച്ചെടുക്കുകയും, രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തുകയും ചെയ്‌ത ബെന്‍ സ്റ്റോക്ക്‌സ്‌ ആണ്‌ കളിയിലെ താരം.

25 പന്തില്‍ നിന്ന്‌ മൂന്ന്‌ സിക്‌സും നാല്‌ ഫോറും നേടിയ സഞ്‌ജു 48 റണ്‍സില്‍ നില്‍ക്കെ റണ്‍ഔട്ടായി. 20 പന്തില്‍ നിന്ന്‌ 5 ഫോറിന്റെ അകമ്ബടിയോടെ 31 റണ്‍സ്‌ നേടി സ്‌മിത്തും, 22 റണ്‍സ്‌ നേടി ബട്ട്‌ലറും രാജസ്ഥാനെ അപകടങ്ങളില്ലാതെ ജയത്തിലേക്ക്‌ എത്തിച്ചു.

ജയത്തോടെ പോയിന്റ്‌ ടേബിളില്‍ രാജസ്ഥാന്‍ റോയല്‍സ്‌ 5ാം സ്ഥാനത്തേക്ക്‌ എത്തി. 13 കളിയില്‍ നിന്ന്‌ ആറ്‌ ജയവും ഏഴ്‌ തോല്‍വിയുമായി 12 പോയിന്റാണ്‌ ഇപ്പോള്‍ രാജസ്ഥാനുള്ളത്‌, തോറ്റെങ്കിലും നെറ്റ്‌ റണ്‍റേറ്റിന്റെ ബലത്തില്‍ പഞ്ചാബ്‌ നാലാം സ്ഥാനത്ത്‌ തുടരുകയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *