ന്യൂ ഡൽഹി: ‘ആത്മനിര്‍ഭര്‍ ഭാരതി’ന്റെ ഭാഗമായി ”സെക്യൂര്‍ ആപ്ലിക്കേഷന്‍ ഫോര്‍ ഇന്റര്‍നെറ്റ് (എസ്.എ.ഐ)” എന്ന് നാമകരണം ചെയ്തിരിക്കുന്ന വളരെ ലളിതവും സുരക്ഷിതവുമായ ഒരു സന്ദേശ ആപ്ലിക്കേഷന്‍ ഇന്ത്യന്‍ കരസേന വികസിപ്പിച്ചു. ഇന്റര്‍നെറ്റിലെ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ആദ്യവസാന ശബ്ദ, ടെക്‌സ്റ്റ്, വിഡിയോ സുരക്ഷിത കോളിംഗ് സേവനങ്ങളെ ഈ ആപ്ലിക്കേഷന്‍ പിന്തുണയ്ക്കും. ആദ്യവസാനം എൻക്രിപ്റ്റ് ചെയ്ത സന്ദേശ പ്രോട്ടോകോളുകള്‍ ഇതിൽ ഉപയോഗിച്ചിരിക്കുന്നു. വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സംവാദ്, ജിംസ് പോലെ ഇപ്പോള്‍ വാണിജ്യപരമായി ലഭ്യമായിട്ടുള്ള സന്ദേശ ആപ്ലിക്കേഷനുകള്‍ക്കു സമാനമാണ് ഈ മാതൃകയും. ആവശ്യത്തിനനുസരിച്ച് മെച്ചപ്പെടുത്താന്‍ കഴിയുന്ന പ്രാദേശിക ആഭ്യന്തര സര്‍വറുകളും കോഡിങ്ങുകളുമുള്ള സുരക്ഷിത സവിശേഷതകളാണ് ഇതിൽ വിന്യസിച്ചിട്ടുള്ളത്.
സി.ഇ.ആര്‍.ടി.യില്‍ – എംപാനല്‍ ചെയ്തിട്ടുള്ള ഓഡിറ്ററും ആര്‍മി സൈബര്‍ ഗ്രൂപ്പും ഈ ആപ്ലിക്കേഷന് നിയമപരമായ അനുമതി നല്‍കിയിട്ടുണ്ട്. ബൗദ്ധിക സ്വത്ത് അവകാശ നിയമത്തിനായി അപേക്ഷ നല്‍കുന്ന പ്രക്രിയയും, എന്‍.ഐ.സിയുടെ പശ്ചാത്തല സൗകര്യത്തില്‍ ഫയലുകള്‍ അപ്‌ലോഡ് ചെയ്യുന്നതും ഐ.ഒ.എസ് പ്ലാറ്റ്ഫോമിലെ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷിതമായ സന്ദേശ സൗകര്യങ്ങള്‍ക്കായി കരസേനയിലങ്ങോളമിങ്ങോളം ഈ ആപ്ലിക്കേഷൻ ഉപയോഗിക്കും.
ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത പ്രതിരോധ മന്ത്രി ഈ അപ്ലിക്കേഷന്‍ വികസിപ്പിച്ച കേണല്‍ സായി ശങ്കറിൻ്റെ നൈപുണ്യത്തിനെയും വൈഭവത്തിനെയും പ്രശംസിച്ചു.