സാംസങ്ങ് ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു

സിയോൾ: സാംസങ്ങ് ഇലക്ട്രോണിക്‌സ് ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു. 78 വയസായിരുന്നു. 2014 ൽ ഉണ്ടായ ഒരു ഹൃദയാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്ന ലീ കുൻ ഹി ഞായറാഴ്ച (25/10/2020) പുലർച്ചെയോടെയാണ് മരണമടഞ്ഞത്. സിയോളിലെ സ്വവസതിയിലായിരുന്നു അന്ത്യം.

ദക്ഷിണ കൊറിയൻ സ്ഥാപനമായ സാംസങ്ങിനെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ചത് ലീ കുൻ ഹി ആയിരുന്നു. 2014 തൊട്ട് ലീ കുൻ ഹിയുടെ മകൻ ലീ ജാ യോങ്ങാണ് കമ്പനിയുടെ വൈസ് ചെയർമാനായി പ്രവർത്തിക്കുന്നത്.

Share
അഭിപ്രായം എഴുതാം