ഡല്‍ഹി: പഞ്ചാബിൽ ഹോഷിയാര്‍പൂരിലെ പീഡനത്തില്‍ താൻ മൗനം പാലിക്കുകയാണെന്ന ബിജെപി വിമര്‍ശനത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി.
ഉത്തർ പ്രദേശിൽ സംഭവിച്ചതു പോലെ പീഡനത്തിനിരയായ പെൺകുട്ടിയെ പഞ്ചാബ് സർക്കാർ വേട്ടയാടിയിട്ടില്ലെന്ന് ട്വീറ്റിലൂടെ രാഹുൽ ഗാന്ധി പ്രതികരിച്ചു.
പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പഞ്ചാബ് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചില്ല. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി നിഷേധിക്കാനും ശ്രമിച്ചിട്ടില്ല. പഞ്ചാബിൽ അത്തരം എന്തെങ്കിലും സംഭവം ഉണ്ടായാല്‍ താനവിടെ പോകുമെന്നും നീതിക്കായി പോരാടുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റിൽ വ്യക്തമാക്കി.
പ്രകാശ് ജാവദേക്കര്‍, നിര്‍മ്മല സീതാരാമന്‍ ഉള്‍പ്പെടെയുള്ളവര്‍
തെരഞ്ഞെടുക്കപ്പെടുന്ന പീഡനക്കേസുകളില്‍ മാത്രമാകും രാഹുലിന്‍റെ പ്രതികരണം എന്ന് വിമർശിച്ചിരുന്നു.
ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയ രാഹുൽ ഗാന്ധി പഞ്ചാബിൽ നടന്ന പീഡനത്തില്‍ മൗനം പാലിക്കുകയാണെന്നാണ് ബി ജെ പി കുറ്റപ്പെടുത്തിയത്.
കോണ്‍ഗ്രസ് പാര്‍ട്ട് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പീഡനങ്ങളിൽ നിശബ്ദത പാലിക്കുകയും മറ്റ് സംസ്ഥാനങ്ങളിലെ അനീതിക്കെതിരെ മാത്രം വിമര്‍ശനമെന്നുമായിരുന്നു പരിഹാസം.