പ്രണയവാർത്തകളിലൂടെ കടന്നുപോവുന്ന ഉണ്ണിമുകുന്ദൻ്റ വാക്കുകൾ

കൊച്ചി: മലയാള സിനിമയിലെ നിവിന്‍ പോളി, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയ യുവതാരങ്ങളെല്ലാം കുടുംബമായി കഴിയുമ്പോഴും ഇപ്പോഴും അവിവാഹിതനായി കഴിയുന്ന യുവതാരമാണ് ഉണ്ണി മുകുന്ദൻ. ഇനി മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നത് ഉണ്ണി മുകുന്ദന്റെ വിവാഹത്തിന് വേണ്ടിയാണ്. നിരവധി തവണ ഉണ്ണി മുകുന്ദന്‍ പ്രണയത്തിലാണെന്നും വിവാഹിതനാവാന്‍ പോകുന്നു എന്ന ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു അതിലൊന്നും സത്യമില്ലെന്നാണ് താരം തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

തൻ്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നു വരുമോ എന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല അത് സിനിമയിൽ സംഭവിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഒരു അഭിമുഖത്തിൽ മുൻപ് പറഞ്ഞിരുന്നു. പല അഭിമുഖങ്ങളിലും ആരാധകർ അന്വേഷിക്കുന്ന കാര്യത്തെക്കുറിച്ചുള്ള ചില സൂചനകൾ നല്കിക്കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിലാണ് വധുവിനെയും വിവാഹത്തെകുറിച്ചുമൊക്കെ ഉണ്ണി സംസാരിക്കുന്നത്.

ജീവിതത്തിൽ പ്രണയത്തിന് ചാൻസ് ഉണ്ടായിട്ടില്ല എന്നും ഏതെങ്കിലും ഒരു വ്യക്തിയെ പരിചയപ്പെട്ട് വിവാഹത്തിലേക്ക് നീങ്ങാൻ അവസരവും ലഭിച്ചിട്ടില്ല എന്നും, പ്രണയമാണെങ്കിലും അറേഞ്ച് ആണെങ്കിലും അത് നൈസർഗീഗമായി സംഭവിക്കേണ്ടതാണ്. നേരത്തെ നടന്നാൽ ഗംഭീരമാണെന്നും വൈകി നടന്നാൽ മോശമാണെന്നുമുള്ള അഭിപ്രായം എനിക്കില്ല എന്നും ഉണ്ണി പറഞ്ഞു .

വധുവിനെക്കുറിച്ചുള്ള സങ്കല്പങ്ങളെകുറിച്ചാണെങ്കിൽ സ്വന്തമായി അഭിപ്രായം ഉണ്ടാകുക, ബോൾഡ് ആയിരിക്കുക, വിവാദങ്ങളിൽ തളരാതിരിക്കുക, ആരെയും ഭയക്കാതെ എന്ത് ജോലിയും ചെയ്യണം എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കുന്നവളാകണം, പുരുഷൻമാരെക്കാൾ സ്ത്രീകൾ കരുത്തരായത് കൊണ്ടാണ് മുൾട്ടി ടാസ്കിങ് അവർക്ക് സാധിക്കുന്നതെന്നും ഉണ്ണി പറയുന്നു. എൻ്റെ അമ്മ അതിന് ഉദാഹരണമായിരുന്നു.

ടീച്ചറായിരുന്നു എൻ്റെ അമ്മയെന്നും പകൽ മുഴുവൻ സ്കൂളിൽ ആയിരിക്കുമെന്നും വൈകീട്ട് വീട്ടിൽ എത്തിയാലും ചുരുങ്ങിയ നാൽപ്പത് കുട്ടികൾക്കെങ്കിലും ട്യൂഷൻ എടുക്കുമെന്നും ട്യൂഷൻ കഴിഞ്ഞാൽ ഞങ്ങളുടെ കാര്യത്തിലും ശ്രദ്ധിക്കുമായിരുന്നെന്നും ഉണ്ണി പ്രതികരിക്കുന്നു. കഴിഞ്ഞ ദിവസമാണ് മാളവിക ജയറാം തൻ്റെ ഇഷ്ട ജോഡിയെക്കുറിച്ചുള്ള പ്രതികരണം നടത്തിയത് തന്റെ ശരീരത്തിനും നീളത്തിനും ഇണങ്ങുന്ന യുവ നടൻ ഉണ്ണി മുകുന്ദനാണെനുള്ള പ്രതികരണവും നടത്തിയിരുന്നു. ഇതും ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു

Share
അഭിപ്രായം എഴുതാം