ശിവശങ്കറിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൻമേലുള്ള വിധി ഒക്ടോബർ 28 ന്, അതു വരെ അറസ്റ്റ് പാടില്ലെന്ന് ഹെക്കോടതി

കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഒക്ടോബർ 28 ന് ഹൈക്കോടതി ഇടക്കാല വിധി പറയും. വിധി പറയുന്ന ഒക്ടോബർ 28 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശം നൽകി. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലെ ശിവശങ്കറിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നിർദേശം.

ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് വിശദമായ വാദമാണ് 23/10/20 വെള്ളിയാഴ്ച കോടതിയിൽ നടന്നത്. ശിവശങ്കറിന് സ്വർണക്കടത്തിൽ വ്യക്തമായ പങ്കാളിത്തമുണ്ടെന്ന് ഇ ഡി അഭിഭാഷകൻ വാദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവിയെ ശിവശങ്കർ ദുരുപയോഗപ്പെടുത്തി. ശിവശങ്കറിൻ്റെ വാട്സ് ആപ്പ് ചാറ്റുകളുൾപ്പടെ ഉദ്ധരിച്ചായിരുന്നു ഇ ഡി യുടെ വാദം. ശിവശങ്കരൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇ ഡി വാദിച്ചു.

എന്നാൽ അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും നൂറു മണിക്കൂറോളം ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരായിട്ടുണ്ടെന്നും ശിവശങ്കറിൻ്റെ അഭിഭാഷകൻ പറഞ്ഞു. യാതൊരു പങ്കാളിത്തവുമില്ലാത്ത ഒരു കേസുമായി ബന്ധപ്പെട്ട് തൻ്റെ ജോലി പോലും നഷ്ടപ്പെട്ടു. ആരോഗ്യ പ്രശ്നങ്ങൾ പോലും പരിഗണിക്കാതെ ചോദ്യം ചെയ്യലിനായി നിരവധി തവണ ദീർഘയാത്രകൾ നടത്തിയതായും ശിവശങ്കർ കോടതിയെ ബോധിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →