വ്യാജ മദ്യം കഴിച്ച്‌ മരിച്ചവരുടെ എണ്ണം അഞ്ചായി. 22 കാരനും മരിച്ചു

വാളയാർ: വ്യാജ മദ്യം കഴിച്ച്‌ മരിച്ചവരുടെ എണ്ണം അഞ്ചായി. 22 വയസുള്ള അരുൺ ആണ് ഒടുവിൽ മരിച്ചത്. അരുണിൻ്റെ പിതാവ് അയ്യപ്പൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കഞ്ചിക്കോട് ചെല്ലന്‍കാവ് മൂര്‍ത്തി, രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവരാണ് മരിച്ചത്.

19-10-2020 തിങ്കളാഴ്ച രാവിലെ ശിവനെ മരിച്ച നിലയില്‍ കണ്ടതോടെയാണ് മദ്യദുരന്തമെന്ന സംശയം ഉയരുന്നത്. ചെല്ലങ്കാവ് ആദിവാസി കോളനിയിലുള്ളവരാണ് മരിച്ചവരെല്ലാം . കഴിഞ്ഞ ദിവസം അമിതമായി മദ്യപിച്ചിരുന്നെന്നും ശിവനാണ് മദ്യമെത്തിച്ചതെന്നും കോളനി നിവാസികള്‍ പറഞ്ഞു. അവശനിലയിലായ ഒന്‍പതു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ലഹരിക്ക് വീര്യം കൂട്ടാന്‍ സാനിറ്റൈസറോ സ്പിരിറ്റോ ഉപയോഗിച്ചെന്നാണ് പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകു. അടക്കം ചെയ്ത മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും.

Share
അഭിപ്രായം എഴുതാം