കൊച്ചി: മലയാളത്തിൽ ഏറെ ശ്രദ്ധനേടിയ പ്രതി പൂവൻകോഴി അന്യഭാഷ റീമേക്കുകൾ വിറ്റുപോയി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഭാഷകളിലെ റീമേക്ക് അവകാശമാണ് വിറ്റുപോയത്. ബോളിവുഡിലെ ഏറ്റവും വലിയ നിർമാണക്കമ്പനികളിലൊന്നായ ബോണി കപൂർ പ്രൊഡക്‌ഷൻസ് ആണ് റീമേക്ക് അവകാശം സ്വന്തമാക്കിയത്.
ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിനു ശേഷം മഞ്ജു വാരിയറും റോഷൻ ആൻഡ്രൂസും ഒന്നിച്ച സിനിമയാണ് പ്രതി പൂവൻകോഴി, ഉണ്മുന്നറിയിപ്പ് , ചാർലി എന്നീ ചിത്രങ്ങൾക്കു ശേഷം ഉണ്ണി ആർ. തിരക്കഥ എഴുതിയ സിനിമയിൽ മാധുരി എന്ന സെയിൽസ് ഗേൾ ആയാണ് മഞ്ജു എത്തിയത്. സംവിധായകനായ റോഷൻ ആൻഡ്രൂസ് തന്നെ ചിത്രത്തിൽ ആന്റപ്പൻ എന്ന വില്ലനായി എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സെൻട്രൽപിക്ച്ചേഴ്സ് ഈ ചിത്രം തിയേറ്ററുകളിൽ വിതരണത്തിന് എത്തിച്ചു.