മെക്സിക്കോ സിറ്റി: വിനാശകാരിയായ ഒരു ചുഴലി കൊടുങ്കാറ്റ് വീശിയടിക്കാൻ പോകുന്നു എന്ന പ്രഖ്യാപനം വന്നതോടെ റിക്കാർഡോ പിമെൻറൽ എന്ന യുവാവ് തൻ്റെ വീടിനെ തെരുവിലലയുന്ന നായ്ക്കൾക്കുളള ഒരു ദുരിതാശ്വാസ ക്യാമ്പാക്കി മാറ്റി.
ദിവസങ്ങൾക്കു ശേഷം കൊടുങ്കാറ്റും പേമാരിയുമടങ്ങിയപ്പോൾ പിമെൻ്റൽ വീട് തുറന്നു. വീടിനകത്തുണ്ടായിരുന്നത് പത്തും ഇരുപതുമല്ല, 300 നായകൾ .
പട്ടികളുടെ കാഷ്ടത്തിൻ്റെ ദുർഗന്ധമായിരുന്നു വീടു നിറയെ. പലരും സഹായിച്ചിട്ടാണ് നായകൾക്കുള്ള ഭക്ഷണം ഏർപ്പാടാക്കിയതെന്ന് ഇയാൾ പറഞ്ഞു.