അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തി

കൊച്ചി: ചേരാനെല്ലൂരിൽ അച്ഛനെ മകൻ വെട്ടികൊലപ്പെടുത്തി. ചേരാനെല്ലൂർ വിഷ്ണുപുരം സ്വദേശി ഭരതൻ (65) ആണ് കൊല്ലപ്പെട്ടത്. മകൻ വിഷ്ണു പരുക്കേറ്റ് ആശുപത്രിയിലാണ്.

15 -10 -2020 വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുടുംബാംഗങ്ങൾ ചേർന്ന്
മദ്യപിക്കുന്നതിനിടെ തർക്കം ഉണ്ടാകുകയും അക്രമാസക്തനായ വിഷ്ണു വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. മറ്റു കുടുംബാംഗങ്ങളുടെ മുന്നിൽ വച്ചായിരുന്നു ആക്രമണം.

ഗുരുതരമായി പരുക്കേറ്റ ഭരതനെ ഉടൻ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേരാനല്ലൂർ പോലീസ് വിഷ്ണുവിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

Share
അഭിപ്രായം എഴുതാം