പുണ്യഭൂമിയില്‍ ജലസേചന പദ്ധതി: പ്രതിഷേധവുമായി സിക്കിമിലെ ലെപ്ച ഗോത്രം

സോങ്കു: സിക്കിമിലെ സോങ്കുവില്‍ വരാനിരിക്കുന്ന 520 മെഗാവാട്ട് ജലവൈദ്യുത പദ്ധതി സംരക്ഷിത പ്രദേശമായ മേഖലയെ നശിപ്പിക്കുമെന്നും ഇത് അനുവദിക്കില്ലെന്നും വ്യക്തമാക്കി സംസ്ഥാനത്തെ ഗോത്ര വിഭാഗം പ്രതിഷേധത്തില്‍. തദ്ദേശീയരായ ലെപ്ച ഗോത്ര വിഭാഗമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സിക്കിം ഒരു പ്രത്യേക രാജ്യമായിരുന്ന 1956 ലെ വിജ്ഞാപന പ്രകാരം സോങ്കു ഒരു സംരക്ഷിത പ്രദേശമാണ്. ലെപ്ചകള്‍ ഇത് അവരുടെ പുണ്യഭൂമിയായി കണക്കാക്കുന്നു, കൂടാതെ സ്ഥലം സന്ദര്‍ശിക്കാന്‍ പുറത്തുനിന്നുള്ളവര്‍ക്ക് അനുമതി ആവശ്യമാണ്. ടീസ്റ്റ നദീതടം ഉള്‍പ്പെടുന്ന പ്രദേശത്തെ ദുര്‍ബലമായ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നതാണ് ഈ പദ്ധതി. ഇത് പ്രദേശത്ത് ദുരന്തസാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുമെന്ന് ഡാമുകള്‍, നദികളും സംബന്ധിച്ച സൗത്ത് ഏഷ്യ നെറ്റ്വര്‍ക്ക് കോര്‍ഡിനേറ്റര്‍ ഹിമാന്‍ഷു തക്കര്‍ പറഞ്ഞു.

ടീറ്റ്‌സ നദീതടവും യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ ഖാങ്ചെന്‍ഡോംഗ ദേശീയ ഉദ്യാനവും ഉള്‍പ്പെടുന്ന പ്രദേശത്തെ ദുര്‍ബലമായ ആവാസവ്യവസ്ഥയെ ആണ് പദ്ധതി നശിപ്പിക്കുക മാത്രമല്ല, ലെപ്ചകളുടെ അവസാനത്തെ ആവാസ വ്യവസ്ഥയായ സോംഗുവിനെയും നശിപ്പിക്കപ്പെടുമെന്ന് പ്രതിഷേധക്കാര്‍ ഭയപ്പെടുന്നു.സിക്കിം, ഡാര്‍ജിലിംഗ് കുന്നുകളിലെ 99 ശതമാനം ലാന്‍ഡ്മാസും ടീസ്റ്റ തടത്തിലാണ്. ജലവൈദ്യുത പദ്ധതികള്‍ക്കായി ഇതിനകം നശിപ്പിച്ച ടീസ്റ്റ നദിയെ ഇനിയെങ്കിലും സ്വതന്ത്രമായി ഒഴുകാന്‍ അനുവദിക്കുന്നത് വളരെ പ്രധാനമാണ്.സോംങ്കുവിന്റെ 60 ശതമാനവും യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ഖാങ്ചെന്‍സോംഗ ദേശീയ ഉദ്യാനത്തിന്റെ കീഴിലാണെന്നും പ്രതിഷേധ കൂട്ടായ്മയുടെ ജനറല്‍ സെക്രട്ടറി ഗ്യാറ്റ്‌സോ ലെപ്ച പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →