മഹാകവി അക്കിത്തത്തിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് കുമരനെല്ലൂരില്‍

മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി സി. രവീന്ദ്രനാഥും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കുവേണ്ടി ജില്ലാ കലക്ടര്‍ ഡി ബാലമുരളിയും റീത്ത് സമര്‍പ്പിക്കും

പാലക്കാട്: ജ്ഞാനപീഠം ജേതാവ് മഹാകവി ശ്രീ. അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് (ഒക്ടോബര്‍ 15) വൈകിട്ട് നാലിന് തൃത്താല കുമരനെല്ലൂരിലെ വീട്ടില്‍ നടക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് കുമരനെല്ലൂരിലെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി റീത്ത് സമര്‍പ്പിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രിക്കുവേണ്ടി പാലക്കാട് ജില്ലാ കലക്ടര്‍ ഡി ബാലമുരളി റീത്ത് സമര്‍പ്പിക്കും. കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനില്‍കുമാര്‍ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി റീത്ത് സമര്‍പ്പിക്കും. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 7. 55 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മഹാകവി അക്കിത്തം അന്തരിച്ചത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8546/Akkittham-Achuthan-Namboodiri.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →