ധാക്ക: ബലാത്സംഗത്തിന് വധശിക്ഷ അനുവദിക്കുന്ന ഓര്‍ഡിനന്‍സില്‍ ബംഗ്ലാദേശ് പ്രസിഡന്റ് എംഡി അബ്ദുല്‍ ഹമീദ് ഒപ്പുവച്ചു. ബലാത്സംഗക്കേസുകളില്‍ ജീവപര്യന്തം തടവ് ശിക്ഷ എന്നത് വധശിക്ഷ ആക്കാനുള്ള തീരുമാനത്തെ കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ചിരുന്നു. മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച് ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ ബംഗ്ലാദേശില്‍ ആയിരത്തോളം ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇനി മുതല്‍ ”ആജീവനാന്ത കഠിന തടവ്” എന്നതിനുപകരം ബലാത്സംഗത്തിനുള്ള പരമാവധി ശിക്ഷ വധശിക്ഷയായിരിക്കുമെന്ന് നിയമ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.