പ്രവാചക നിന്ദ പോസ്റ്റിട്ട കേസില്‍ ബംഗളൂരു മുന്‍മേയര്‍ പ്രതിപ്പട്ടികയില്‍

ബംഗളൂരു: ഫെയ്‌സ് ബുക്കില്‍ പ്രവാചക നിന്ദ പോസ്റ്റിട്ടതിനെതിരെ ബെംഗളൂരു ഈസ്റ്റ് മേഖലയില്‍ നടന്ന പ്രതിഷേധം അക്രമത്തിലും വെടിവെയ്പ്പിലും കലാശിച്ച സംഭവത്തില്‍ മുന്‍ ബംഗളൂരു കോര്‍പ്പറേഷന്‍ മേയറും സിറ്റിംഗ് കോണ്‍ഗ്രസ് കൗണ്‍സിലറുമായ (കോര്‍പ്പറേറ്റര്‍) ആര്‍ സമ്പത്ത് രാജിനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. ഡിജെ ഹളളി, കെ.ജെ ഹളളി എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ സമ്പത്ത് രാജിനേയും പ്രതി ചേര്‍ത്തുവെന്നും സംഘര്‍ഷത്തെക്കുറിച്ച് നേരത്തെതന്നെ അറിഞ്ഞിട്ടും പോലീസിനെ അറിയിച്ചില്ലെന്നും കേസന്വേഷിക്കുന്ന സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറിയിച്ചു.

ബംഗളൂരു സംഘര്‍ഷം ആസൂത്രണം ചെയ്തുവെന്ന് പോലീസ് ആരോപിക്കുന്ന നേതാക്കളുമായി ബന്ധം പുലര്‍ത്തിയെന്നതിന്‍റെ പേരില്‍ സമ്പത്ത് രാജിന്‍റെ പേഴ്‌സണല്‍ അസിസ്റ്റന്‍റെ അരുണ്‍ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിനെ പ്രതി പട്ടികയില്‍ ചേര്‍ത്തത്. ബംഗളൂരു സംഘര്‍ഷം കോണ്‍ഗ്രസിനെതിരായ ആയുധമായി ബിജെപി മാറ്റുകയാണെന്നും ആസൂത്രിതനീക്കമാണിതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →