മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സീരിയൽ നടൻ അറസ്റ്റിൽ

തൃശൂര്‍: മുക്കുപണ്ടം പണയംവച്ച്‌ സംസ്ഥാനത്തെ വിവിധ പണമിടപാട് സ്ഥാപനങ്ങളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സീരിയല്‍ താരം അറസ്റ്റില്‍. മുള്ളൂര്‍ക്കര ആറ്റൂര്‍ പാറപ്പുറം പൈവളപ്പില്‍ മുഹമ്മദ് ഫാസിലിനെയാണ് (25) 12 -10 -2020 തിങ്കളാഴ്ച പോലീസ് പിടികൂടിയത്. വടക്കാഞ്ചേരിയിലെ ഏഴ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തുന്നുവെന്ന് പോലീസ് പറയുന്നു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഇയാൾ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ടിവി സീരിയലുകളിലും ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുള്ള മുഹമ്മദ് ഫാസില്‍ ഒറ്റപ്പാലം സ്റ്റേഷനുകളില്‍ എടിഎം കവര്‍ച്ച കേസുകളിലും വഞ്ചന കേസുകളിലും പ്രതിയാണ്. വടക്കാഞ്ചേരിയിലെ തട്ടിപ്പ് അന്വേഷിക്കുന്നതിനിടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.

ചാവക്കാട് തിരുവത്രയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ പ്രതി രഹസ്യവാസത്തിലാണെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. മംഗലാപുരത്ത് ഹൈവേയിലെ കവര്‍ച്ച വാഹനങ്ങള്‍ വാടകയ്ക്കെടുത്തു പണയം വച്ചു നടത്തിയ തട്ടിപ്പുകൾ തുടങ്ങി നിരവധി കേസുകളിൽ ഇയാള്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Share
അഭിപ്രായം എഴുതാം