ബ്യൂണസ് ഐറിസ്: വരള്‍ച്ചയെ പ്രതിരോധിക്കാനുതകുന്ന ജനിതകമാറ്റം വരുത്തിയ ഗോതമ്പ് കൃഷി ചെയ്യാനും ഉപയോഗിക്കാനും അര്‍ജന്റീനയില്‍ അനുമതി. ലോകത്തിലെ നാലാമത്തെ വലിയ ഗോതമ്പ് കയറ്റുമതിരാജ്യമാണ് അര്‍ജന്റീന. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ജനിതക പരിവര്‍ത്തനം വരുത്തിയ ഗോതമ്പിന് അനുമതി നല്‍കുന്നത്. അര്‍ജന്റീനിയിലെ സയന്‍സ് ആന്‍ഡ് ടെക്നോളജി കമ്മീഷനാണ് അനുമതി നല്‍കിയത്.
അതേസമയം, ജനിതക പരിവര്‍ത്തനം വരുത്തിയ വിളകള്‍ എത്രത്തോളം ജനങ്ങളെ ആരോഗ്യപരമായി ബാധിക്കുമെന്നതിനെ പറ്റിയും പരിസ്ഥിതി ആഘാതങ്ങളെ പറ്റിയും പഠനങ്ങളൊന്നും നടത്തിയിട്ടുമില്ല. അര്‍ജന്റീനിയിലെ ബയോടെക്നോളജി കമ്പനിയായ ബയോസെറെസ് ആണ് പുതിയ ഗോതമ്പിന് പിന്നില്‍.