റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 826 കോടി രൂപയുടെ വായ്പയെടുത്തിട്ട് തിരിച്ചടക്കാത്ത സംഭവത്തില്‍ വൈഎസ്ആര്‍സിപി എംപി കനുമുരു രഘു രാമകൃഷ്ണ രാജു, ഭാര്യ, മറ്റ് ഒമ്പത് പേര്‍ക്കെതിരെ സിബിഐ കേസെടുത്തു.സെക്കന്ദരാബാദ് ആസ്ഥാനമായുള്ള കമ്പനിയുടെ നടത്തിന് വേണ്ടി എടുത്ത പണമാണിത്. രാജുവും ഭാര്യ കനുമുരു രാമദേവിയും കമ്പനി ഡയറക്ടര്‍മാരാണ്.

അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ കൂടാതെ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങളും ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.മാനേജിംഗ് ഡയറക്ടര്‍ സീതാറാമം കൊമരഗിരി എന്നിവരുള്‍പ്പെടെ 9 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് ഏജന്‍സി പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ആന്ധ്രാപ്രദേശിലെ ഹൈദരാബാദ്, മുംബൈ, പശ്ചിമ ഗോദാവരി ജില്ലകളിലെ 11 ഓളം സ്ഥലങ്ങളില്‍ സിബിഐ സംഘങ്ങള്‍ തിരച്ചില്‍ നടത്തിയതായി അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *