തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും ലഹരിമരുന്നിൻ്റെ വൻ ശേഖരം പിടികൂടി. കിളിമാനൂരിന് സമീപം നഗരൂരില്‍ 8-10 -2020 വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ 100 കിലോ കഞ്ചാവും നാല് കിലോ ഹാഷിഷ് ഓയിലും എക്സൈസ് പ്രത്യേക സംഘം പിടികൂടി. നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തു.
നാലുകോടിയോളം വിലവരുന്ന ലഹരി വസ്തുക്കൾ ഇവരില്‍ നിന്നും പിടിച്ചെടുത്തു.
തിരുവനന്തപുരം ആലങ്കോട് സ്വദേശികളായ റിയാസ്, ജസീം, തൃശൂര്‍ സ്വദേശി ഫൈസല്‍, കോന്നി സ്വദേശി നിയാസ് എന്നിവരാണ് പിടിയിലായത്.
എക്സൈസ് സിഐ അനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡാണ് പരിശോധന നടത്തിയത്.