എട്ട് കണ്ണുള്ള അപൂർവ ചിലന്തിയെ കണ്ടെത്തി ഓസ്ട്രേലിയയിലെ വീട്ടമ്മ

സിഡ്നി: സ്വന്തം വീട്ടു പരിസരത്ത് കണ്ട ഒരു ചിലന്തിയ്ക്ക് എന്തോ പ്രത്യേകതയുള്ളതായി ഓസ്ട്രേലിയയിലെ അമാൻഡ ഡി ജോർജ് എന്ന വീട്ടമ്മയ്ക്ക് തോന്നി. സൂക്ഷിച്ച് നോക്കിയപ്പോൾ ചിലന്തിയ്ക്ക് 8 കണ്ണുകളുള്ളതായി അമാൻഡ തിരിച്ചറിഞ്ഞു. അവർ അതിനെ ഒരു കുപ്പിയിലാക്കി, ഫോട്ടോയെടുത്ത് ഫെയ്സ് ബുക്കിലും പോസ്റ്റു ചെയ്തു. അതോടെ ചിലന്തി വിദഗ്ധരുടെ സന്ദേശമെത്തി, അത് ജോട്ടസ് എന്ന ജീനസ്സിൽ പെട്ട അപൂർവ ചിലന്തിയാണ് അതിനെ ഞങ്ങൾക്ക് അയച്ചു തരിക, അങ്ങനെ ചിലന്തി വിഐപി യായി ചിലന്തി വിദഗ്ധരുടെ അടുത്തേക്ക് പറന്നു.

Share
അഭിപ്രായം എഴുതാം