പെട്രോള്‍ ഒഴിച്ചുകത്തിച്ചത് തങ്ങളുടെ മകളെ തന്നെയാണോ? ഹത്രസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ചോദ്യം പങ്ക് വച്ച് പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: ഹത്രസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ചോദ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്ക് വച്ച പ്രിയങ്കാ ഗാന്ധി.

എന്തുകൊണ്ട് അവളുടെ മൃതദേഹം പെട്രോള്‍ ഒഴിച്ചുകത്തിച്ചു? സുപ്രീം കോടതി വഴി ജുഡീഷ്യല്‍ അന്വേഷണം നടത്തുമോ? എന്തുകൊണ്ടാണ് ഞങ്ങളെ ആവര്‍ത്തിച്ച് തെറ്റിദ്ധരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്? ഈ മൃതദേഹം ഞങ്ങളുടെ മകളുടെതാണെന്ന് ഞങ്ങള്‍ എങ്ങനെ വിശ്വസിക്കും? ചിതാഭസ്മം ലഭിച്ചെങ്കിലും സംസ്‌കരിക്കപ്പെട്ടത് മകള്‍ തന്നെയാണോയെന്ന് എങ്ങനെയറിയും ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നത് ഈ കുടുംബത്തിന്റെ അവകാശമാണെന്നും യുപി സര്‍ക്കാര്‍ ഈ ഉത്തരങ്ങള്‍ നല്‍കേണ്ടിവരുമെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയോ പണമോ ഞങ്ങള്‍ക്ക് വേണ്ടെന്നും അവള്‍ക്ക് നീതിയാണ് വേണ്ടതെന്നും ഹത്രാസ് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു. കോടതിയുടെ മേല്‍നോട്ടത്തിലല്ലാതെ സിബിഐ അന്വേഷണം വേണ്ടെന്നും അമ്മ വ്യക്തമാക്കിയിരുന്നു

അതേസമയം,മകളുടെ മൃതദേഹം പെട്രോള്‍ ഒഴിച്ചാണ് കത്തിച്ചതെന്ന് ഹാത്രസ് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. മകള്‍ക്ക് നീതി ലഭിക്കണം അതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും എല്ലാവിധ സഹായങ്ങള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →