ലൈംഗികത ഉണർത്തുന്ന ചാനൽ പരിപാടികളല്ല, ചിലരുടെ മനോഘടനയാണ് ബലാൽസംഗങ്ങൾക്കു കാരണമെന്ന് നടി സ്വര ഭാസ്കർ

മുംബൈ: തന്റെ സമീപകാല പരമ്പരയായ റസ്ഭരി യുവമനസ്സുകളെ ദുഷിപ്പിച്ചതായി ആരോപിച്ച ട്വിറ്റർ ഉപയോക്താവിന് നടി സ്വര ഭാസ്കറിൻ്റെ ചുട്ട മറുപടി.

ട്വിറ്ററിൽ താരം എഴുതിയ മറുപടി ഇങ്ങനെ
“ഇത് തെറ്റായതും നിന്ദ്യവുമായ ഒരു ചിന്താ രീതിയാണ്. സമ്മതമുള്ള മുതിർന്നവർ തമ്മിലുള്ള ലൈംഗികതയാണ് ഏറ്റവും സ്വാഭാവികം. അങ്ങനെയാണ് നിങ്ങൾ ജനിച്ചത്. ബലാത്സംഗം അധികാര ദുർവിനിയോഗമാണ്, നിർബന്ധിതവും സമ്മതമില്ലാത്തതുമായ ലൈംഗികതയാണ്. വ്യത്യാസം മനസ്സിലാക്കുക. ”
ഷോയിൽ നിന്നുമുള്ള സ്വരയുടെ ചിത്രങ്ങൾ അറ്റാച്ചുചെയ്തു കൊണ്ട് ‘രാജ്യം മുഴുവൻ ലജ്ജിക്കുന്നു. ഇതാണ് സ്വര ഭാസ്‌കർ. റസ്ഭരി പോലുള്ള ഷോകൾ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നു, എന്നിട്ട് അവർ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പ്രസംഗിക്കുന്നു.’ എന്നായിരുന്നു ഒരാൾ ട്വീറ്റ് ചെയ്തത്

ഹത്രാസിലും ബൽ‌റാം‌പൂരിലും അടുത്തിടെ നടന്ന ബലാത്സംഗ സംഭവങ്ങൾക്കെതിരെ സ്വരഭാസ്കർ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലായിരുന്നു ഒരാൾ ട്വീറ്റ് ചെയ്ത് .

“ബലാത്സംഗം വർദ്ധിക്കുന്നത് എന്റെ വേഷങ്ങൾ കൊണ്ടല്ല, നിങ്ങളെ പോലുളളവരുടെ വിചിത്രമായ മനോഘടന കൊണ്ടാണ്.. ” സ്വര ഭാസ്കർ കൂട്ടിച്ചേർത്തു.

Share
അഭിപ്രായം എഴുതാം