കോവിഡ് ബാധിച്ച്‌ ബസ് കണ്ടക്ടര്‍ മരിച്ചു

കക്കോടി: കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ബസ് കണ്ടക്ടര്‍ മരിച്ചു. കക്കോടി മുക്ക് പാറക്കല്‍ ദിനേശ് ബാബു (44) ആണ് 3-10-2020 രാവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

ഹൃദയ സംബന്ധമായ ശസ്ത്രകിയ കഴിഞ്ഞയാളായിരുന്നു ദിനേശ് ബാബു. രണ്ടാഴ്ച മുമ്പ് ഭാര്യയുമൊരുമിച്ച്‌ ബൈക്കില്‍ പോകുന്നതിനിടയിൽ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വീണ് തോളെല്ല് പൊട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടർന്ന് വീട്ടിലേക്കെത്തി . ശ്വാസതടസ്സം വന്നതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കുമ്പോഴാണ്. കോവിഡ് സ്ഥിരീകരിച്ചത്.
ഭാര്യക്കും സഹോദരിക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സി എഫ് എൽ ടി സി യിലേക്ക് മാറ്റിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →