കൊച്ചി : പെരിയ ഇരട്ടക്കൊല കേസിലെ കേസ് ഡയറി പരിശോധനയ്ക്ക് ആവശ്യമെങ്കിൽ ഹൈക്കോടതിയിൽ ഹാജരാക്കാം എന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. കൊലക്കേസിലെ എട്ടാം പ്രതി സുബീഷിൻറെ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ ക്രൈംബ്രാഞ്ച് കേസ് ഡയറി കൈമാറിയിട്ടില്ലെന്ന് സിബിഐ കോടതിയെ അറിയിക്കുകയായിരുന്നു.
സിബിഐ അന്വേഷണത്തിന് എതിരായുള്ള അപ്പീൽ സുപ്രീം കോടതി പരിഗണിച്ചു കൊണ്ടിരിക്കുകയാണ്. അതിനാൽ കേസ് ഡയറി സിബിഐക്ക് കൈമാറാൻ സാധിക്കില്ല. കോടതിയിലെ പരിശോധനയ്ക്ക് ആവശ്യമെങ്കിൽ കോടതിയിൽ ഹാജരാക്കാം എന്ന് സർക്കാരിൻറെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സുബീഷിൻറെ ജാമ്യാപേക്ഷ വിധി പറയുന്നത് കോടതി മാറ്റിവെച്ചു.