തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ സമരങ്ങള്‍ ഇല്ലായ്‌മ ചെയ്യാനുളള സര്‍ക്കാരിന്റെ ഗൂഢശ്രമമാണെന്ന് കെ.മുരളീധരൻ. കോണ്‍ഗ്രസിന് ഇത് ലംഘിക്കേണ്ടി വരുമെന്നും കെ.മുരളീധരന്‍ പറഞ്ഞു. കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. 144 ലംഘിക്കുമ്പോള്‍ കേസ് എടുക്കുന്നെങ്കില്‍ എടുക്കട്ടെ. കുറച്ച് മാസം കഴിഞ്ഞാല്‍ ആ കേസ് കോണ്‍ഗ്രസ് തന്നെ കൈകാര്യം ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു.
രോഗ വ്യാപനത്തിൻ്റെ പേരില്‍ 144 പ്രഖ്യാപിക്കുന്നത് ശരിയല്ല. ഈ തീരുമാനം തികച്ചും തെറ്റാണ്. അനുസരിക്കില്ലെന്നും കെ.മുരളീധരൻ വ്യക്തമാക്കി. കളളക്കടത്തുകാരിലും കരിഞ്ചന്തക്കാരിലുമാണ് സി.പി.എമ്മിന്റെ രക്ഷയെന്നും മുരളീധരന്‍ വിമര്‍ശിച്ചു. ഐ ഫോണ്‍ കിട്ടിയെന്ന കാര്യം ചെന്നിത്തല തന്നെ നിഷേധിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിന് ആരുടെ കൈയ്യില്‍ നിന്നും ഒന്നും വാങ്ങേണ്ട കാര്യമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിദേശത്ത് നിന്നടക്കം അദ്ധ്വാനിച്ച് തങ്ങള്‍ക്ക് വേണ്ടതെല്ലാം കൊണ്ടു തരുന്നുണ്ട് എന്നും കെ.മുരളിധരൻ പറഞ്ഞു