പിക്കപ്പ് വാന്‍ മതിലും വീടിന്‍റെ മുന്‍വശവും ഇടിച്ചുതകര്‍ത്തു. ആളപായം ഇല്ല

ആലുവ: ആലുവാ- പെരുമ്പാവൂര്‍ ദേശസാല്‍കൃത റോഡില്‍ കുട്ടമശേരി ആനിക്കാട് കവലയില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മതിലും വീടിന്‍റെ മുന്‍ഭാഗവും ഇടിച്ചു തകര്‍ത്തു. 30-09- 2020 ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടം. മൂന്നാറില്‍ നിന്നും പച്ചക്കറിയുമായി ആലുവായിലേക്ക് വന്ന വാഹനം റോഡിന് സമീപമുളള കാനയിലേക്ക് ചാടിയശേഷം യാക്കൂബിന്റെ വീടും മതിലും തകര്‍ക്കുകയായിരുന്നു.

വാന്‍ ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. റോഡിന് വീതികുറഞ്ഞ ഇവിടെ വാഹനങ്ങള്‍ കാനയില്‍ ചാടി അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. റോഡിന്‍റെ ടാറിംഗിനോട് ചേര്‍ന്നാണ് കാന സ്ഥിതിചെയ്യുന്നത്. കാനക്കരുകില്‍ പുല്ല് വളര്‍ന്നിരിക്കുന്നതിനാല്‍ കാന കാണാന്‍ പ്രയാസമാണ്. ഈ മഴക്കാലത്തിന് മുമ്പ് പഞ്ചായത്ത് കാന വൃത്തിയാക്കിയിരുന്നെങ്കിലും ഇപ്പോള്‍ പരിസരം മുഴുവന്‍ പുല്ല വളര്‍ന്ന് നില്‍ക്കുകയാണ്. കാല്‍നടയാത്രക്കാര്‍ പോലും ഭീതിയോടെയാണ് ഇതിലെ സഞ്ചരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →