കാസർകോട് : കാസർകോട് ബേക്കലിൽ പത്ത് വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ ഹദ്ദാദ് നഗറിലെ ആശ – മാവുങ്കാൽ ആനന്ദാശ്രമം സ്വദേശി പവിത്രൻ ദമ്പതികളുടെ മകൾ അഷിതയാണ് മരിച്ചത്. 24-09-2020, ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ ആണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പള്ളിക്കര സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം തരം വിദ്യാർത്ഥിയാണ്. അതേ സ്കൂളിൽ തന്നെ പഠിക്കുന്ന അശ്വിൻ സഹോദരനാണ്. തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ട ഉടനെ ബന്ധുക്കൾ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ വഴിയിൽ വച്ച് തന്നെ മരണം സംഭവിച്ചിരുന്നു. മരണകാരണം വ്യക്തമല്ല.
പിതാവ് പവിത്രൻ ദുബൈയിലാണ്. വിവരമറിഞ്ഞ് വ്യാഴാഴ്ച രാവിലെ നാട്ടിലെത്തും എന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവം നടക്കുമ്പോൾ മാതാവ് പുറത്ത് തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സഹോദരൻ വീടിനകത്തും. കേൾവിക്കുറവുളള കുട്ടിയാണ് ആഷിത . മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് വ്യാഴാഴ്ച പോസ്റ്റുമോർട്ടം ചെയ്യും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി വ്യാഴാഴ്ച രാവിലെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.