മിസൈല്‍ സംവിധാനങ്ങളെ വിലയിരുത്താന്‍ ഫലപ്രദമായ അഭ്യാസ് വിജയകരമായി പരീക്ഷിച്ച് ഡിആര്‍ഡിഒ

ന്യൂഡല്‍ഹി: വിവിധ മിസൈല്‍ സംവിധാനങ്ങളെ വിലയിരുത്താന്‍ ഫലപ്രദമായ അതിവേഗ ഏരിയല്‍ ടാര്‍ഗറ്റായ അഭ്യാസ് വിജയകരമായി പരീക്ഷിച്ച് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ. ഒഡീഷയിലെ ബലാസോറില്‍ വെച്ചായിരുന്നു പരീക്ഷണം. ഇരട്ട ബൂസ്റ്ററുകളുള്ള അഭ്യാസ് രണ്ട് ഡെമോണ്‍സ്ട്രേറ്റര്‍ വാഹനങ്ങള്‍ ഉപയോഗിച്ചാണ് പരീക്ഷിച്ചത്.ചെറിയ ഗ്യാസ് ടർബൈൻ എന്‍ജിനും, മൈക്രോ ഇലക്ട്രോ മെക്കാനിക്കല്‍ സംവിധാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള നാവിഗേഷന്‍ സംവിധാനവുമാണ് അഭ്യാസിന് കരുത്തു പകരുന്നത്.ഏറോനോട്ടിക്കല്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റും ഡിആര്‍ഡിഒയും സംയുക്തമായാണ് അഭ്യാസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം