പാലാരിവട്ടം പാലം അഴിമതി. തൻ്റെ കൈകൾ ശുദ്ധം – മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ്. നിർമാണത്തിൽ സംസ്ഥാന സർക്കാരിന് നഷ്ടമുണ്ടാകില്ല

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ തന്റെ കൈകള്‍ ശുദ്ധമെന്ന് മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ്.
പാലംപുതുക്കി പണിയാന്‍ 22-09-2020-ന് ചൊവ്വാഴ്ച സുപ്രീംകോടതി ഉത്തരവ് ഉണ്ടായതിന് പിന്നാലെയാണ് മാധ്യമങ്ങളോട് ഇബ്രാഹിം കുഞ്ഞിന്റെ പ്രതികരണം.

കരാറുകാരനാണ് തകരാറുകളുടെ ബാധ്യത . അതിനാൽ സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാകില്ല. താൻ സാമ്പത്തികമായ നേട്ടമുണ്ടാക്കിയിട്ടില്ലെന്നും തന്നെ കുടുക്കാന്‍ ആസൂത്രിതമായി ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ തന്നെ പാലത്തിന് തകരാറുണ്ടായാല്‍ ആരാണ് ഉത്തരവാദി, ആരാണ് പ്രശ്‌നം പരിഹരിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്. അതു പ്രകാരം കരാറുകാരനാണ് തകരാറുകളുടെ ബാധ്യത. അതുകൊണ്ട് തന്നെ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാകില്ല എന്നാണ് ഇബ്രാഹിം കുഞ്ഞിൻ്റെ വാദം.

പാലം നിർമ്മാണത്തിന്‍റെ കരാർ എടുത്ത കമ്പനിക്ക് ഇബ്രാഹിം കുഞ്ഞ് സഹായം നൽകിയതിന്‍റെ രേഖകള്‍ വിജിലൻസിന് ലഭിച്ചിരുന്നു. മന്ത്രി പലിശ ഇളവ് നൽകാൻ ആവശ്യപ്പെട്ടുവെന്ന് കേസിൽ അറസ്റ്റിലായ മുൻ പൊതുമാരമത്ത് സെക്രട്ടറി ടി. ഒ. സുരജ് മൊഴി നൽകിയിരുന്നു. ഇതാണ് ഇബ്രാഹിം കുഞ്ഞിനെ കുരുക്കിലാക്കിയത്.

Share
അഭിപ്രായം എഴുതാം