ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ‘കൃതഗ്യ ‘ ഹാക്കത്തോൺ

തിരുവനന്തപുരം: കാർഷികരംഗത്തെ യന്ത്രവത്ക്കരണം വർധിപ്പിക്കുന്നതിന്, പ്രത്യേകിച്ച് വനിതാ സൗഹൃദ യന്ത്രങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട്,  നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്  ഇന്ത്യൻ  കാർഷിക ഗവേഷണ കൗൺസിൽ ‘കൃതഗ്യ’ എന്ന പേരിൽ  ഹാക്കത്തോൺ  സംഘടിപ്പിക്കുന്നു. ദേശീയ കാർഷിക ഉന്നത വിദ്യാഭ്യാസ പദ്ധതി(NHEP)യുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഹാക്കത്തോണിൽ  രാജ്യമെമ്പാടുമുള്ള സർവ്വകലാശാലകൾ,  സാങ്കേതിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ  വിദ്യാർഥികൾ,  അധ്യാപകർ, നൂതനാശയ വിദഗ്ധർ, സംരംഭകർ എന്നവർക്ക് ഗ്രൂപ്പുകളായി മത്സരിക്കാം.

 പരമാവധി നാലു പേരുള്ള ഒരു ഗ്രൂപ്പിൽ അധ്യാപകൻ,  നൂതനാശയ വിദഗ്ധൻ,   സംരംഭകൻ എന്നിവരുടെ എണ്ണം ഒരാളിൽ  കൂടുതലാകാൻ പാടില്ല എന്ന് ഐ സി എം ആർ ഡയറക്ടർ ജനറൽ ഡോ.ത്രിലോചൻ  മൊഹാപത്ര   പറഞ്ഞു. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് തദ്ദേശ സ്റ്റാർട്ട്‌ അപ്പുകളും  സാങ്കേതിക സ്ഥാപനങ്ങളിലെ വിദ്യാർഥികളുമായി സഹകരിച്ച് പ്രവർത്തിക്കാവുന്നതാണ്. ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് 5 ലക്ഷം,  3 ലക്ഷം,  ഒരു ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. പരിപാടിയുടെ രജിസ്ട്രേഷൻ 2020 സെപ്റ്റംബർ 15 ന് തന്നെ ആരംഭിച്ചു. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്  https://nahep.icar.gov.in/Kritagya.aspx എന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്.

Share
അഭിപ്രായം എഴുതാം