വ്യാജവാർത്ത നൽകി; മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് കേസ് സംബന്ധിച്ച നിയമവശം പരിശോധിക്കാന്‍ എ.ജിയെ ഏൽപ്പിച്ചു. വ്യാജ വാര്‍ത്തകള്‍ നല്‍കിയെന്ന കാര്യം ചൂണ്ടിക്കാട്ടി സർക്കാർ പ്രസ് കൗൺസിലിനെയും സമീപിക്കും.

സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ കത്തി നശിച്ചു എന്നാണ് ചില മാധ്യമങ്ങള്‍ വാർത്ത നൽകിയത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ നടപടിക്ക് ഒരുങ്ങുന്നത്.

വ്യാജവാര്‍ത്ത നല്‍കിയതിന് സി.ആര്‍.പി.സി 199(2) പ്രകാരം നിയമനടപടി സ്വീകരിക്കുന്നതിന്‍റെ സാധ്യതകളാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. എ.ജിയുടെ നിയമോപദേശം അനുകൂലമായാല്‍ ഏതാനും മാധ്യമങ്ങള്‍ക്കെതിരെ കേസുണ്ടാകും. മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ തന്നെ നിയമനടപടിക്ക് ഒരുങ്ങുന്നത് കേരളത്തില്‍ അസാധാരണ സംഭവമാണ്.

Share
അഭിപ്രായം എഴുതാം