ചെന്നൈ: കോവിഡ് ബാധിച്ചതിനെ തുടർക്ക് സമ്പർക്ക വിലക്കിനെ പറ്റി വഴക്കിട്ട് യുവ ദമ്പതിമാര്‍ ജീവനൊടുക്കി. വെസ്റ്റ് മാമ്പലത്ത് വാടക വീട്ടില്‍ താമസിച്ചിരുന്ന മണികണ്ഠന്‍(35), രാധിക(29) എന്നിവരാണ് ആത്മഹത്യ ചെയ്തത്. 10 മാസം മുമ്പായിരുന്നു മണികണ്ഠന്റെയും രാധികയുടെയും വിവാഹം.
മണികണ്ഠന് രണ്ട് മാസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അസുഖം പൂർണമായും ഭേദമായി. എന്നാൽ സമ്പർക്ക വിലക്കിനെ പറ്റിയും മറ്റും ഇരുവരും തമ്മിൽ വഴക്ക് പതിവായി.
തുടർന്ന് രാധിക ആത്മഹത്യ ചെയ്തു. ഇതിൽ മനംനൊന്ത് മണികണ്ഠനും ആത്മഹത്യ ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ജോലിക്കുപോയ മണികണ്ഠന്‍ വിളിച്ചിട്ടും രാധിക ഫോണ്‍ എടുക്കാത്തതിനെ തുടർന്ന് വാടകവീടിന്റെ ഉടമ വീട്ടിലെത്തിയപ്പോള്‍ രാധികയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പിന്നീട് വീട്ടിലെത്തിയ മണികണ്ഠനും ജീവനൊടുക്കി.