ജമ്മുകാശ്മീരിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് സംബന്ധിച്ച സമ്മേളനത്തെ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്തു

ന്യൂഡല്‍ഹി: വിജ്ഞാനം, സംരംഭങ്ങൾ, നൂതനാശയം, ശേഷി വികസനം എന്നിവയുടെ കേന്ദ്രമായി ജമ്മുകാശ്മീർ മാറുന്നതാണ് തന്റെ സ്വപ്നമെന്ന് രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ്. ദേശീയ വിദ്യാഭ്യാസ നയം ജമ്മുകാശ്മീരിൽ നടപ്പാക്കുന്നത് സംബന്ധിച്ച സമ്മേളനത്തെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജമ്മു കാശ്മീർ ലെഫ്റ്റ്നന്റ് ഗവർണർ, സർവ്വകലാശാല വൈസ് ചാൻസലർമാർ, കോളേജ് പ്രിൻസിപ്പൽമാർ തുടങ്ങിയവർ ശ്രീനഗറിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.

വിജ്ഞാന വിഷയങ്ങളിലെ മേഖലയുടെ മികവിനെ അഭിനന്ദിച്ച രാഷ്ട്രപതി, പുതിയ വിദ്യാഭ്യാസം നയം കൃത്യമായ രീതിയിൽ നടപ്പാക്കുന്നത് വഴി, അറിവ്, നൂതനാശയങ്ങൾ അധ്യയനം എന്നിവയുടെ കേന്ദ്രമായി ഭൂമിയിലെ ഈ സ്വർഗ്ഗത്തെ മാറ്റാനുള്ള പരിശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

മൂല്യാധിഷ്ഠിത പഠനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ രാഷ്ട്രപതി നമ്മുടെ പാരമ്പര്യത്തെപ്പറ്റിയും സാംസ്കാരിക പൈതൃകത്തെപ്പറ്റിയും മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയും എടുത്തുപറഞ്ഞു. മാതൃഭാഷ അധിഷ്ഠിത വിദ്യാഭ്യാസ പ്രക്രിയയിലൂടെ മാത്രമേ ഇത് നേടാനാകൂ. ദേശീയ വിദ്യാഭ്യാസനയത്തിൽ മാതൃഭാഷയ്ക്ക് നൽകിയിരിക്കുന്ന പ്രാധാന്യം വ്യക്തമാകുന്നത് ഇവിടെയാണ്. നയത്തിൽ പരാമർശിക്കുന്ന മൂന്ന് ഭാഷ ഫോർമുല, ദേശീയ ഐക്യവും ബഹുഭാഷാ പരിചയവും പ്രോത്സാഹിപ്പിക്കാൻ സഹായകരമാകും. അതേസമയം രാജ്യത്തെ സംസ്ഥാനത്തങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ ഏതെങ്കിലും ഒരു പ്രത്യേക ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകില്ലെന്നും രാഷ്ട്രപതി ഉറപ്പുനൽകി.

നയത്തിലെ ലക്ഷ്യങ്ങൾ പൂർണമായ രീതിയിൽ നടപ്പാക്കാനും സമാധാനപൂർണവും ഐശ്വര്യപൂർണ്ണവുമായ ഒരു ഭാവി സ്വന്തമാക്കാനും ജമ്മുകാശ്മീരിലെ യുവതയ്ക്ക് രാഷ്ട്രപതി ആശംസകൾ നേർന്നു.

രാഷ്ട്രപതിയുടെ പ്രസംഗത്തിന് പൂർണ്ണരൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക:

Click here to read President’s speech

ബന്ധപ്പെട്ട രേഖയ്ക്ക്‌ : https://pib.gov.in/PressReleasePage.aspx?PRID=1656940

Share
അഭിപ്രായം എഴുതാം