ദേശീയ തലസ്ഥാനപ്രദേശത്ത് അന്തരീക്ഷ മലിനീകരണ നിയന്ത്രണം: നടപടികളെപ്പറ്റി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി

ഡല്‍ഹിയിലെ ദേശീയ തലസ്ഥാന പ്രദേശത്ത് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്  രൂപീകരിച്ച ഉന്നതതല ദൗത്യസേന പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്രയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍, പരിസ്ഥിതി, വനം-കാലാവസ്ഥ വ്യതിയാനം, കൃഷി, റോഡ്, പെട്രോളിയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വിഭാഗങ്ങളിലെ ഉള്‍പ്പെടെ വിവിധ വകുപ്പ്/മന്ത്രാലയ സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളെക്കുറിച്ചുള്ള വിശകലനം, സംസ്ഥാന സര്‍ക്കാരുകളും വിവിധ മന്ത്രാലയങ്ങളും ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളും പുരോഗതിയും എന്നിവ യോഗം ചര്‍ച്ച ചെയ്തു. ചപ്പുചവറുകള്‍ കത്തിക്കുന്ന സംഭവങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 50 ശതമാനത്തിലധികം കുറഞ്ഞതായും മികച്ച അന്തരീക്ഷ ഗുണനിലവാര സൂചിക (എക്യുഐ) ദിനങ്ങള്‍ വര്‍ധിച്ചതായും യോഗം വിലയിരുത്തി.
 

താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളും വിളകളുടെ തനത് സാഹചര്യം തുടരുന്നതിനുള്ള യന്ത്രങ്ങളുടെ ലഭ്യതയുമടക്കം പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളിലെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിനെക്കുറിച്ച് വിശദമായി യോഗം വിലയിരുത്തി.
 

റിസര്‍വ് ബാങ്ക് വായ്പയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍ഗണന വിഭാഗത്തിലുള്ള മാലിന്യ അടിസ്ഥാന വൈദ്യുതി/ഇന്ധന പ്ലാന്റുകള്‍ എന്നിവയെ സമീപകാലത്ത് ഉള്‍പ്പെടുത്തിയതിന് ശേഷം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അത്തരം യൂണിറ്റുകള്‍ അടിയന്തരമായി സ്ഥാപിക്കുന്നതിന് പ്രവര്‍ത്തന പദ്ധതികള്‍ അടിയന്തരമായി നടപ്പിലാക്കാനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് യോഗം വിലയിരുത്തി. വിള വൈവിധ്യവല്‍ക്കരണം, വിതരണ ശൃംഖല ശക്തിപ്പെടുത്തല്‍ എന്നിവയും ചര്‍ച്ച ചെയ്തു
 

കൃഷി മന്ത്രാലയത്തിന് കീഴിലുള്ള ആവര്‍ത്തന കൃഷി പദ്ധതികളുടെ നടത്തിപ്പ് സംസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ വര്‍ഷത്തെ വിളവെടുപ്പ് കാലത്തിന് മുമ്പ് പുതിയ യന്ത്രങ്ങള്‍ കര്‍ഷകരുടെ അടുത്തെത്തുന്നുവെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവര്‍ത്തിച്ച് വ്യക്തമാക്കി.
 

വിളവെടുത്ത പാടങ്ങളിലെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് ആവശ്യമായ ജോലിക്കാരെ എത്തിക്കുകയും പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ഈ പ്രവൃത്തി നടക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണമെന്ന് യോഗം വ്യക്തമാക്കി. ഈ സംസ്ഥാനങ്ങളിലെ ബാധകമായ ജില്ലകളില്‍ കൂടുതല്‍ നടപടികളും സഹായങ്ങളും ആവശ്യമാണെന്ന് യോഗം വിലയിരുത്തി.
 

പ്രാദേശികമായി ഉണ്ടാകുന്ന മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികള്‍ ഉറപ്പുവരുത്താന്‍ യോഗം ജിഎന്‍സിടി-ഡല്‍ഹി ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളോട് എന്‍ സി ആറിന് കീഴില്‍ വരുന്ന അവരുടെ പ്രദേശങ്ങളില്‍ സമാനമായ നടപടികള്‍ തയ്യാറാക്കാനും നടപ്പില്‍ വരുത്താനും യോഗത്തില്‍ നിര്‍ദേശമുണ്ടായി.

ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി : https://pib.gov.in/PressReleasePage.aspx?PRID=1656768

Share
അഭിപ്രായം എഴുതാം