5 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 80% ഗവൺമെൻ്റ് സ്കൂൾ കുട്ടികളുടെയും പഠനം അവതാളത്തിലായി

ന്യൂഡൽഹി: ലോക് ഡൗൺ കാലത്തെ പുതിയ ഓൺലൈൻ വിദ്യാഭ്യാസ രീതിയുമായി പൊരുത്തപ്പെടാതെ ഉത്തരേന്ത്യയിലെ ഗവൺമെൻ്റ് സ്കൂളുകൾ. ഓക്സ്ഫാം ഇന്ത്യ നടത്തിയ സർവേയാണ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഓൺലൈൻ വിദ്യാഭ്യാസ പരിപാടിയുടെ പരിതാപാവസ്ഥ പുറത്തു കൊണ്ടുവന്നത്.
ബിഹാർ, ഉത്തർപ്രദേശ് , ഒഡീഷ, ഛത്തീസ്ഗഡ് , ഝാർഖണ്ഡ് , എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ് ഓക്സ്ഫാം സർവേ നടത്തിയത്.

ഗവൺമെൻ്റ് സ്കൂളുകളിലെ 80 % വിദ്യാർത്ഥികൾക്കും ഓൺലൈൻ വഴി കൃത്യമായ വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്ന് സർവേ വ്യക്തമാക്കുന്നു. ഓൺലൈൻ വഴി ക്ലാസുകൾ കൈകാര്യം ചെയ്യാനുള്ള പരിശീലനം ലഭിച്ച ഗവൺമെൻ്റ് അധ്യാപകരുടെ എണ്ണം ഈ സംസ്ഥാനങ്ങളിൽ വെറും 20% മാത്രമാണ് .
2020 ജൂൺ മാസത്തിലായിരുന്നു സർവേ. 1158 രക്ഷാകർത്താക്കളുടെയും 488 അധ്യാപകരുടെയും പ്രതികരണങ്ങൾ സർവേയിൽ ശേഖരിച്ചിരുന്നു. ജൂണിനു ശേഷം അൽപം നില മെച്ചപ്പെട്ടിരിക്കാമെങ്കിലും വലിയ മാറ്റമുണ്ടാകാനിടയില്ല എന്നാണ് കണക്ക് കൂട്ടുന്നത്.

Share
അഭിപ്രായം എഴുതാം