മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സൈബര്‍ ആക്രമണം, രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സോഷ്യല്‍മീഡിയയില്‍ മാധ്യമപ്രവര്‍ത്തകരെ സൈബര്‍ ആക്രമണത്തിന് വിധേയരാക്കിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി ജയജിത്ത്, ദേശാഭിമാനി ജീവനക്കാരനായ വിനീത് എന്നിവരാണ് അറസ്റ്റിലായത്. മനോരമ ന്യൂസിലെ അവതാരക നിഷാ പുരുഷോത്തമന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. സൈബര്‍സെല്‍ ഇവരുടെ ഫോണ്‍ പിടിച്ചെടുത്തു. കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.ജി കമലേഷും സൈബര്‍ ക്രമണത്തിനെതിരേ പരാതി നല്‍കിയിട്ടുണ്ട്.ഈ കേസ് സൈബര്‍ സെല്‍ വട്ടിയൂര്‍ക്കാവ് പൊലീസിന് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ചോദിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എതിരെ സൈബര്‍ ആക്രമണം ഉണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ പത്രപ്രവര്‍ത്തക യൂണിയനും മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കി. റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന്റെ നേതൃത്വത്തിലാണ് രണ്ടുപേരെ അറസ്റ്റു ചെയ്തത്.

Share
അഭിപ്രായം എഴുതാം