നടന്‍ വിവേക് ഒബ്‌റോയിയുടെ വീട്ടില്‍ റെയ്ഡ്

ബംഗളുരു: കന്നഡ ചലച്ചിത്ര മേഖലയിലെ ലഹരി ഇടപെടുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ നടന്‍ വിവേക് ഒബ്‌റോയിയുടെ വീട്ടില്‍ റെയ്ഡ്. പ്രതി പട്ടികയിലുള്ള ആദിത്യ ആല്‍വ ഒളിവില്‍ തുടരുന്നതിനിടെയാണ് മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനായ വിവേക് ഒബ്‌റോയുടെ വീട്ടില്‍ റെയ്ഡ് നടന്നത്. നടി രാഗിണി ദ്വിവേദി ഉള്‍പ്പെടെ മയക്കുമരുന്ന് കേസില്‍ അറസ്‌റിലായ അഞ്ച് പ്രതികള്‍ ഇപ്പോള്‍ പരപ്പന അഗ്രഹാര ജയിലിലാണ്.

2020 സെപ്റ്റംബര്‍ നാലിനാണ് രാഗിണിയെ അറസ്റ്റ് ചെയ്തത്. സിസിബി കസ്റ്റഡിയിലെടുത്ത രാഗിണിയെ ആദ്യമായാണ് ജയിലില്‍ അയയ്ക്കുന്നത്. കേസില്‍ അറസ്റ്റിലായ മലയാള നടന്‍ നിയാസിനെയും മറ്റ് മൂന്ന് പ്രതികളെയും ഇതേ ജയിലിലേക്കാണ് മാറ്റിയത്. സഞ്ജന ഗല്‍റാണിയും രണ്ട് പ്രതികളും സിസിബി കസ്റ്റഡിയില്‍ തുടരും. കേസില്‍ കൂടുതല്‍ പ്രമുഖരുടെ വീടുകളില്‍ റെയ്ഡും ചോദ്യംചെയ്യലും അറസ്റ്റും ഉണ്ടാകുമെന്നാണ് സിസിബി സൂചന നല്‍കുന്നത്.

Share
അഭിപ്രായം എഴുതാം