കണ്ണൂര്‍: കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ചീങ്ങാംകുണ്ടം ബ്രാഞ്ച് സെക്രട്ടറിയായ സുഭിലാഷും സഹോദരന്‍ സുബിത്തും ആണ് പിടിയിലായത്. മൈസൂര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് കസ്റ്റഡിയിലെടുത്തത്.
കേരളത്തിലേക്ക് 500 കിലോ കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് മൈസൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇരുവരും അറസ്റ്റിലായത്. പോലീസ് ക്ലിയറന്‍സില്ലാതെ കണ്ണൂരില്‍ ആംബുലന്‍സ് ഡ്രൈവറായി സുഭിലാഷിനെ നിയമിച്ചത് വിവാദമായിയിരുന്നു.