കൊച്ചി: നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരത്തിനായി നടനും എം.എല്‍.എയുമായ മുകേഷ് 15-9 -2020 ചൊവ്വാഴ്ച വിചാരണ കോടതിയില്‍ ഹാജരാകും. നിലവിൽ സിനിമ മേഖലയില്‍ നിന്നുള്ള പ്രമുഖരടക്കം 45 പേരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. ഇതിനിടെ കേസിലെ ചില സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് നീക്കം നടത്തുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കുന്ന തിനാല്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഈ അപേക്ഷയും കോടതി ഇന്ന് പരിഗണിച്ചേക്കും.
നടിയെ ആക്രമിച്ച കേസ്;മുകേഷിനെ വിചാരണക്കോടതി വിസ്തരിക്കും
