എടപ്പാൾ ഇർഷാദ് എന്ന മതപഠന സ്ഥാപനത്തിലേക്ക് കെ ടി ജലീൽ എത്തിച്ചത് 16 പെട്ടികൾ

മലപ്പുറം : എടപ്പാൾ ഇർഷാദ് എന്ന മതപഠന ശാലയിലേക്ക് ഖുർആൻ അടങ്ങിയ 16 പേർ പെട്ടികളാണ് എത്തിച്ചേർന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇർഷാദിന് പ്രസിഡൻറ് അബൂബക്കർ സിദ്ദീഖ് അയ്ലക്കാട് പറയുന്നത് ഇപ്രകാരം : ‘പല വ്യക്തികളും ഖുർആൻ വിതരണം ചെയ്യാൻ ഇവിടെ ഏൽപ്പിക്കാൻ ഉണ്ട്. നിർധനർക്കുള്ള സാമ്പത്തിക സഹായങ്ങൾ, ഭക്ഷണവസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവയും ഏൽപ്പിക്കാൻ ഉണ്ട്. ഖുർആൻ വിതരണം ചെയ്യുമോ എന്ന് മന്ത്രി ചോദിച്ചതും അത്തരത്തിൽ ഒരു കാര്യമായാണ് തോന്നിയത്. അത് സാധിക്കില്ല എന്ന് പറയാൻ കഴിയാത്തതുകൊണ്ട് ഏറ്റെടുത്തു. ഇർഷാദിന്റെ സെക്രട്ടറി വാരിയത്ത് മുഹമ്മദലി ചെയർമാനായ നന്മ പബ്ലിക്കേഷന്റെ ആഭിമുഖ്യത്തിൽ പാവപ്പെട്ട വീട് നൽകുന്ന ചടങ്ങിൽ വച്ചാണ് കെ ടി ജലീലിനെ ആദ്യമായി കാണുന്നത്. ചടങ്ങിനുശേഷം ജലീൽ തന്നെ സമീപിച്ച് ഖുർആൻ എത്തിച്ചാൽ പരിസരപ്രദേശങ്ങളിൽ പള്ളികളിലേക്കും ആവശ്യക്കാർക്കും കൊടുക്കുമോ എന്ന് ചോദിച്ചു. ചെയ്യാം എന്ന് സമ്മതിക്കുകയും ചെയ്തു. ജൂലൈ രണ്ടിന് രാവിലെ തിരുവനന്തപുരത്തുനിന്നും ഖുർആൻ വന്നിട്ടുണ്ട് എവിടെയാണ് വയ്ക്കേണ്ടത് എന്ന് ചോദിച്ച ഒരു ഫോൺ കോൾ വന്നു . ഖുർആൻ എത്തിച്ച സമയത്ത് താൻ അവിടെയുണ്ടായിരുന്നില്ല. വാച്ച്മാൻ അബൂബക്കർ ഹാജി പള്ളിയുടെ മുൻഭാഗത്ത് ഖുർആൻ ഇറക്കിവെക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തു. അതിനുശേഷം ഖുർആൻ വേണ്ടവർ ബന്ധപ്പെടാൻ പറഞ്ഞ ഫേസ്ബുക്കിൽ പുറത്തുവിട്ടു. നാല്പതോളം അപേക്ഷകൾ വിവിധ മഹല്ലുകളിൽ നിന്നും വന്നു വിതരണം ചെയ്യാൻ തുടങ്ങിയപ്പോഴേക്കും മന്ത്രി വിളിച്ചിട്ട് വിതരണം നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. ഖുർആൻ ഇവിടെ പ്രസിദ്ധീകരിക്കാം എന്നിരിക്കെ എന്തിനാണ് ഗൾഫിൽ നിന്ന് കൊണ്ടുവരുന്നതെന്ന് ഞാൻ ചോദിച്ചു. അതിനു മറുപടി അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്- സി എച്ച് പ്രസിൽ നിന്നാണ് പരിസരത്ത് ഖുർആൻ അച്ചടിക്കുന്നത്. അത് പൊന്നാനി ലിപിയിലാണ്. ഖുർആൻ ലിപി റസ്മൂൽ ഉസ്മാനാണ്. ഗൾഫിൽ നിന്നും വരുന്നത് ഔക്കാഫ് അംഗീകരിച്ച പ്രസ്സിൽ അച്ചടിച്ച ഖുർആനാണ്. പൊന്നാനിയിൽ അച്ചടിച്ച ഖുർആൻ ഉംറക്ക് പോകുമ്പോൾ കസ്റ്റംസ് കടത്തി വിടാറില്ല- വിവാദം തുടങ്ങിയതിനുശേഷം ഉദ്യോഗസ്ഥർ എത്തി വാച്ച് മാനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

Share
അഭിപ്രായം എഴുതാം