54 കാരന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ അന്വേഷണം നടക്കുന്നില്ലെന്ന്‌‌ പരാതി

കോഴിക്കോട്‌: കോഴിക്കോട്‌ കക്കോടിയില്‍ 54 കാരന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പോലീസിനെതിരെ പരാതി. കക്കോടി പൂവത്തൂര്‍ സ്വദേശി ദിനേശനാണ്‌ ആത്മഹത്യ ചെയ്‌തത്‌. 2020 സെപ്‌തംബര്‍ 12 ശനിയാഴ്‌ചയാണ്‌ സംഭവം.

വെളളിയാഴ്‌ച ദിനേശിന്‍റെ വീടിനടുത്തുളള പാലം കണ്ടെയിന്‍മെന്‍റ്‌ സോണുമായി ബന്ധപ്പെട്ട്‌ അടയ്‌ക്കുന്നതില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു തര്‍ക്കത്തിനിടയില്‍ ഡിവൈഎഫ്‌ ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതാണ്‌ ആത്മഹത്യക്ക്‌ കാരണമെന്ന്‌ ബന്ധുക്കള്‍ ആരോപിച്ചു. ആര്‍ആര്‍ടി അംഗങ്ങളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊന്നുകളയുമെന്ന്‌ ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന്‌ മാനസീക വിഷമത്തിലായ ദിനേശന്‍ തൂങ്ങിമരിച്ചുവെന്നുമാണ്‌ ബന്ധുക്കള്‍ പറയുന്നത്‌.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സ്വാധീനം മൂലം സംഭവത്തില്‍ അന്വേഷണം നടക്കുന്നില്ലെന്ന്‌ ബന്ധുക്കള്‍ക്ക്‌ പരാതിയുണ്ട്‌. അതേസമയം സംഭവത്തില്‍ കേസെടുത്ത്‌ അന്വേഷണം പുരോഗമിക്കുകയാണെന്ന്‌ ചേവായൂര്‍ പോലീസ്‌ പറയുന്നു. സംഭവത്തില്‍ ദിനേശന്‍റെ ഭാര്യയുടേയും മകന്‍റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ ആര്‍ആര്‍ടി പ്രവര്‍ത്തകരുടെ ഭീഷണിയാണോ ആത്മഹത്യ ക്കിടയാക്കിയതെന്ന്‌ പരിശോധിച്ചുവരുന്നതായും ഫോണ്‍ രേഖകളടക്കം പരിശോധിച്ച്‌ നടപടിയെടുക്കുമെന്നും പോലീസ്‌ വിശദീകരിച്ചു.

Share
അഭിപ്രായം എഴുതാം