സ്വപ്ന സുരേഷിന് ആൻജിയോ ഗ്രാം ടെസ്റ്റ് നടത്തും

തൃശ്ശൂർ: സ്വർണകള്ളക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും കെ.ടി. റമീസിനെയും ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നെഞ്ച് വേദനയെ തുടർന്നാണ് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഹൃദയത്തിൽ നിന്നുമുള്ള രക്തധമനികളിൽ ബ്ലോക്കുണ്ടോ എന്നറിയാൻ ഇവരെ ആൻജിയോഗ്രാം ടെസ്റ്റിന് വിധേയമാക്കും എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. വയറുവേദനയെ തുടർന്നാണ് മറ്റൊരു പ്രതിയായ കെ.ടി. റമീസിനെ ആശുപത്രിയിൽ എത്തിച്ചത്. റമീസിനെ എൻഡോസ്കോപ്പി ടെസ്റ്റിന് വിധേയമാക്കും എന്നാണ് സൂചന.

രണ്ടു പ്രതികളെയും ഒരേ സമയം ചികിത്സയ്ക്കെത്തിച്ചതിൽ ജയിൽ വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. ആശുപത്രി ജീവനക്കാരുടെ ഫോണുകളടക്കം പരിശോധനയ്ക്ക് വിധേയമാക്കും എന്നും റിപ്പോര്‍ട്ടുണ്ട്.

Share
അഭിപ്രായം എഴുതാം