കോമാൻ്റെ കീഴിൽ മെസ്സിയും ബാഴ്സയും ഇറങ്ങി, ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ചു

ബാഴ്സലോണ :പരിശീലകന്‍ റൊണാള്‍ഡ് കോമന്റെ കീഴിലെ ക്ലബ്ബിൻ്റെ ആദ്യ മത്സരത്തില്‍ ബാഴ്സലോണക്ക് തകർപ്പൻ ജയം. ജിമ്നാസ്റ്റിക് ക്ലബിനെ നേരിട്ട ബാഴ്സലോണ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് വിജയിച്ചത്. മെസ്സി, ഡെംബലെ, പികെ, ഗ്രീസ്മന്‍ എന്നിവരെല്ലാം ആദ്യ പകുതിയിലാണ് ഇറങ്ങിയത്.

ആദ്യ പകുതിയില്‍ ഡെംബലെയിലൂടെ ബാഴ്സലോണ ആദ്യ ഗോള്‍ നേടി. ഒരു പെനാള്‍ട്ടിയിലൂടെ ഗ്രീസ്മന്‍ ആണ് രണ്ടാം ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ കൗട്ടീനോയുടെ വക ആയിരുന്നു ബാഴ്സലോണയുടെ മൂന്നാം ഗോള്‍‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →