കാസര്‍കോട്: എംസി കമറുദ്ദീന്‍ എംഎല്‍എ ക്കെതിരെ നിക്ഷേപകരുടെ 41 പരാതികളിലായി 5 കോടി 73 ലക്ഷം രൂപയ്‌ക്കുളള തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. മടക്കര, കാടങ്കോട്, സ്വദേശികളായ 4 പേരില്‍ നിന്നായി 56 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലുളള നാല് വഞ്ചന കേസുകളും ചന്ദേര പോലീസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട് .
കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്‌പി. പിപി മൊയ്‌തിന്‍ കുട്ടിക്കാണ് അന്വേഷണ ചുമതല. 13 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ലോക്കല്‍ പോലീസില്‍ നിന്ന് കൂടുതല്‍ കേസ് ഫയലുകല്‍ കിട്ടാനുണ്ടെന്നും ക്രൈം ബ്രാഞ്ച് എസ്‌പി അറിയിച്ചു.
എം എല്‍എ യെ ചോദ്യം ചെയ്യുന്നടക്കമുളള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. ഇതിനിടെ സീതാംഗോലിയില്‍ മാവേലിസ്‌റ്റോര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ എംഎല്‍എക്കെതിരെ സിഐടിയു പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായി എത്തി. പ്രവര്‍ത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പികെ സുധാകരന്‍, ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുള്‍ റഹീം , മാത്യു, മധുസൂതനന്‍, എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ട്.