നടിമാരുടെ മോര്‍ഫ്‌ ചെയ്‌ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ്‌ അറസ്റ്റില്‍

തിരുവനന്തപുരം: സിനിമാ സീരിയല്‍ നടിമാരുടെ ചിത്രങ്ങള്‍ മോര്‍ഫ്‌ ചെയ്‌ത്‌ അശ്ലീലസൈറ്റുകള്‍ വഴി പ്രചരിപ്പിച്ച യുവാവിനെ പോലീസ്‌ അ്‌റസ്‌റ്റ്‌ ചെയ്‌തു .ഹൈടെക്ക്‌ സെല്ലിന്‍റെ സഹായത്തോടെ വട്ടിയൂര്‍ക്കാവ്‌ പോലീസാണ്‌ തിരുവനന്തപുരം സ്വദേശി സൂരജിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. മോര്‍ഫ്‌ ചെയ്‌ത ചിത്രം പ്രചരിപ്പിക്കപെട്ടതിനേ തുടര്‍ന്ന്‌ ഒരു നടി ഹൈടെക്ക്‌ സെല്ലിന്‌ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ അറസ്റ്റ്‌ ഉണ്ടായത്‌.

നടിമാരുടെ ചിത്രങ്ങളും വീഡിയോയും മോര്‍ഫ്‌ ചെയ്‌ത്‌ അശ്ലീല സംഭാഷണങ്ങള്‍ കലര്‍ത്തി സൈറ്റുകളില്‍ പ്രചരിപ്പിക്കുകയായിരുന്നു സൂരജിന്‍റെ രീതി. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സൈറ്റുകളിലടക്കം സൂരജിന്‍റെ അക്കൗണ്ട് കണ്ടെത്തിയട്ടുണ്ട്‌. സൂരജിന്‌ ഏഴാംക്ലാസ്‌ വിദ്യഭ്യാസം മാത്രമേ ഉണ്ടായിരുന്നുളളുവെങ്കിലും ഐടി മേഖലയില്‍ നല്ല്‌ അറിവുണ്ടായിരുന്നതായി പോലീസ്‌ പറയുന്നു. ഇതിത്തരം സൈറ്റുകളില്‍ നിന്ന്‌ സൂരജിന്‌ പണം ലഭിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്‌.

Share
അഭിപ്രായം എഴുതാം