മയക്കുമരുന്ന് കേസ് , രാഗിണി ദ്വിവേദി മൂത്ര സാമ്പിളില്‍ വെള്ളം ചേര്‍ത്തു നല്‍കി

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി രാഗിണി ദ്വിവേദി മൂത്ര സാമ്പിളില്‍ വെള്ളം ചേര്‍ത്തു നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. മല്ലേശ്വരത്തെ കെ .സി. ജനറല്‍ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് സംഭവം. രാഗിണിയെ ഡോക്ടര്‍മാര്‍ കയ്യോടെ പിടികൂടി അന്വേഷണ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

കേസില്‍ അറസ്റ്റിലായ സഞ്ജനയും രക്തപരിശോധന നടത്താന്‍ വിസമ്മതിച്ചു. താന്‍ നിരപരാധിയാണെന്നും പൊലീസില്‍ വിശ്വാസമില്ലെന്നും സഞ്ജന പറഞ്ഞു. നിങ്ങള്‍ എന്തിനാണ് എന്നെ അറസ്റ്റുചെയ്തത്. എന്നെ ബലിയാടാക്കുകയാണ്. തെറ്റൊന്നും ചെയ്തിട്ടില്ല. നിങ്ങളില്‍ വിശ്വാസമില്ല. പരിശോധനയ്ക്ക് സമ്മതം നല്‍കാതിരിക്കാനുള്ള ഭരണഘടന അവകാശം എനിക്കുണ്ട്. ഇക്കാര്യം അഭിഭാഷകനും അറിയിച്ചിട്ടുണ്ട് എന്നാണ് സഞ്ജന പൊലീസുകാരോട് തട്ടിക്കയറിയത്. ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പറഞ്ഞപ്പോഴാണ് പരിശോധനകള്‍ക്ക് സമ്മതിച്ചത്.

Share
അഭിപ്രായം എഴുതാം